ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലു കൾ കൊഴിഞ്ഞു പോകും
എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി.
പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം.
ദന്താരോഗ്യപ്രശ്നങ്ങൾ
മോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, താടിയെല്ലിനു വേദന/കുഴതെറ്റൽ എന്നിവയൊക്കെ യാണ് പ്രായമായവരിൽ കണ്ടുവരുന്ന ദന്താരോഗ്യപ്രശ്നങ്ങൾ. ഇവയ്ക്കെല്ലാം തന്നെ ചികിത്സയുണ്ട്.
പല്ലുസെറ്റ് ഉപയോഗിക്കുന്പോൾ…
പ്രായമാകുന്പോൾ പല്ലുകൾക്ക് തേയ്മാനം ഉണ്ടാകും. മോണയ്ക്ക് ചുരുക്കം ഉണ്ടാകും. മോണയ്ക്ക് കട്ടി കൂടുതൽ ഉണ്ടാകാം. അതുമല്ലെങ്കിൽ മഞ്ഞകളർ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങും. പല അസുഖങ്ങൾക്കായി കഴിക്കുന്ന മരുന്നുകളുടെ പ്രവർത്തനംമൂലം മോണയിലും പല്ലുകളിലും മാറ്റങ്ങൾ ഉണ്ടാകും.
ഇതി നെല്ലാം സമയാസമയങ്ങളിൽ ചികിത്സ ലഭ്യമാക്കിയാൽ പൂർണമായും പരിഹരിക്കാവുന്നതാണ്. പല്ലു സെറ്റുവച്ചിട്ടുള്ളവർ അത് ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയാണോ ഉപയോഗിക്കുന്നത് എന്നു പരിശോധിക്കുക.
പല്ലുകൾ നിലനിർത്താം
ഗ്രൈൻഡ് ചെയ്യാൻ ഉപയോഗിക്കുന്ന മിക്സി/ ഗ്രൈൻഡർ പോലെ ഭക്ഷണ സാധനങ്ങളെ മുറിച്ച് ചെറിയ കഷണങ്ങൾ ആക്കി ചവച്ചരച്ച് ആമാശയത്തിലേക്കു ദഹനത്തിനായി വിടുന്ന പ്രക്രിയയിൽ ഏറ്റവും വലിയ ജോലി പല്ലുകൾക്കു തന്നെയാണ്. ഈ പല്ലുകളെ സംരക്ഷിച്ച് ആവശ്യമെങ്കിൽ വേണ്ടചികിത്സകൾ ചെയ്തു നിലനിർത്തിയാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ കൂടി ഇല്ലാതെയാകും.
ഇതുവരെ ഡോക്ടറെ കണ്ട് പരിശോധിച്ചിട്ടില്ല എങ്കിൽ ഉടൻ തന്നെ ദന്ത പരിശോധന നടത്തുക.
* എടുത്തു കളഞ്ഞിട്ടുള്ള പല്ലുകൾക്കു പകരം കൃത്രിമ പല്ലുകൾ വയ്ക്കണം.
* പോടുകൾ ഉണ്ടെങ്കിൽ അടയ്ക്കണം.
* പല്ലുകൾക്ക് ഇടയിൽ ഭക്ഷണം കയറുന്നുവെങ്കിൽ ചികിത്സിച്ചു ഭേദമാക്കണം.
* മോണരോഗങ്ങൾ ഉണ്ടെങ്കിൽ
ചികിത്സിച്ചു ഭേദമാക്കണം.
* ഡോക്ടർ നിർദ്ദേശിക്കുന്ന ബ്രഷും
ഫ്ലോസും ശീലമാക്കുക.
* നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിനുശേഷം ആറുമാസത്തിനും ഒരു വർഷത്തിനും ഇടയിൽ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കണം.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903