ബംഗുളൂരു: കർണാടകയിലെ പ്രമുഖ ഐടി കമ്പനിയിലെ ടെക്കി യുവാവ് ഹോട്ടൽ മുറിയിൽ ഹീലിയം വാതകം ശ്വസിച്ച് ജീവനൊടുക്കി. ഹാസൻ ജില്ലയിലെ സകലേഷ്പുർ സ്വദേശിയായ യാഗ്നിക്(24) ആണു മരിച്ചത്.
ബംഗളൂരുവിലെ നീലാദ്രി നഗറിലാണു സംഭവം. 16നു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത യാഗ്നിക്, ബലൂണുകളിൽ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കുറച്ചുമാസങ്ങളായി വീട്ടിലിരുന്നു ജോലി ചെയ്യകയായിരുന്ന യാഗ്നിക്, എംടെക് പരീക്ഷ എഴുതുന്നതിനായാണ് ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തത്. പീനിയ പ്രദേശത്തുനിന്നാണ് ഇയാൾ ഹീലിയം ഗ്യാസ് കണ്ടെയ്നർ വാങ്ങി ഹോട്ടൽ മുറിയിലേക്കു കൊണ്ടുവന്നത്.