കനത്ത മഴയ്ക്കിടയിൽ കവിഞ്ഞൊഴുകുന്ന അരുവിയിൽ മുങ്ങി താഴ്ന്ന ആളെ രക്ഷപ്പെടുത്തി പോലീസുകാർ. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം തെലങ്കാന പോലീസ് എക്സിൽ പങ്കുവച്ച വീഡിയോയിൽ നിർത്താതെ പെയ്യുന്ന മഴയിൽ കവിഞ്ഞൊഴുകുന്ന നാഗനൂൽ അരുവിയിൽ ഒരാൾ മുങ്ങിത്താഴുന്നത് കാണിക്കുന്നു.
ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെടാൻ ആ മനുഷ്യൻ ശ്രമിച്ചപ്പോൾ അടുത്തുള്ള പോലീസ് ടീമിലെ കോൺസ്റ്റബിൾമാരായ തഖിയുദ്ദീനും റാമും അയാളുടെ ദയനീയാവസ്ഥ പെട്ടെന്ന് ശ്രദ്ധിച്ചു. ഒരു മടിയും കൂടാതെ അയാളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ അവർ തീരുമാനിച്ചു.
പിന്നാലെ കോൺസ്റ്റബിൾമാർ കൈകോർത്ത് രക്ഷാപ്രവർത്തനം ശ്രദ്ധാപൂർവ്വം ഏകോപിപ്പിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അവരുടെ വേഗതയേറിയതും നിസ്വാർത്ഥവുമായ ശ്രമം അപകടത്തിലിരുന്ന മനുഷ്യന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു.
തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിതേന്ദറും പോലീസ് സൂപ്രണ്ടും കോൺസ്റ്റബിൾമാരുടെ ധീരമായ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും തലസ്ഥാനമായ ഹൈദരാബാദിനെ ഉൾപ്പെടെ തെലങ്കാനയെ സാരമായി ബാധിച്ചിരുന്നു.
അദിലാബാദ്, നിസാമാബാദ്, മഹബൂബ്നഗർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
నాగర్ కర్నూల్ నాగనూల్ వాగులో ఓ వ్యక్తి కొట్టుకుపోతుండగా తక్షణమే స్పందించి ధైర్య సాహసాలతో ప్రాణాలకు తెగించి కాపాడిన హెడ్ కానిస్టేబుల్ తకీయొద్దీన్, కానిస్టేబుల్ రాములను జిల్లా ఎస్పీ, గౌరవ డిజిపి శ్రీ డా.జితేందర్, ఐపీఎస్ అభినందించారు.#TelanganaPolice pic.twitter.com/Q6cfVseWbf
— Telangana Police (@TelanganaCOPs) September 1, 2024