അറിഞ്ഞോ അറിയാതെയോ അടിക്കടി വിവാദപ്രസ്താവനകള്‍ നടത്തുക എന്നത് രാഷ്ട്രീയക്കാരുടെ ഹോബിയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളാണെങ്കില്‍ വിവാദം കൊഴുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഏറ്റവും പുതുതായി സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് തെലുങ്കാന സര്‍ക്കാരാണ്. വിവാഹം കഴിച്ച സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ താമസിച്ചു പഠനം നടത്തുന്ന കോളജുകളില്‍ പഠിക്കാന്‍ അര്‍ഹതയില്ല എന്നാണ് തെലുങ്കാന ഗവണ്മെന്റ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊരു പ്രസ്താവന ഇറക്കുന്നതിന് വ്യക്തമായ ഒരു കാരണവും ഇവര്‍ പറയുന്നുണ്ട്.
ഇത്തരക്കാരുടെ കൂടെ കഴിയുന്ന മറ്റ് കുട്ടികള്‍ക്ക് ഇവരൊരു ശല്യമാകും. കാരണം വിവാഹം കഴിഞ്ഞവരെ അവരുടെ ഭര്ത്താക്കന്മാര് ആഴ്ച തോറുമോ രാത്രികാലങ്ങളിലോ കാണാന്‍ വരുന്നതും സംസാരിക്കുന്നതുമൊക്കെ മറ്റു കുട്ടികളുടെ കൂടി ശ്രദ്ധ തിരിയുന്നതിനും അവര്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നതിനും കാരണമാവും. വിവാഹിതരായ സ്ത്രീകള്‍ കോളജില്‍ എത്തുന്നത് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇക്കാരണങ്ങള്‍കൊണ്ട് തങ്ങളെ സമീപിക്കുന്ന വിവാഹിതരായ സ്ത്രീകള്‍ക്ക് കോളജില്‍ അഡ്മിഷന് നിഷേധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹം വിദ്യാഭ്യാസത്തിന് തടസമാകുമെന്ന സര്‍ക്കാര്‍ വിജ്ഞാപനത്തോടെ സംസ്ഥാനത്തെ ബാലവിവാഹങ്ങള്‍ തടയാന്‍ കഴിയുമെന്നും സൊസൈറ്റി സെക്രട്ടറി അവകാശപ്പെടുന്നു.