ആധുനിക കാലഘട്ടത്തില്‍ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗത്തും ആധുനിക രീതിയിലുളള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. ഇസിജി പരിശോധനയിലൂടെയാണ് ഹൃദ്രോഗം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ മാത്രമെ ഈ സൗകര്യം ലഭ്യമാകുന്നുള്ളു എന്നത് ഹൃദ്രോഹത്താല്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമാവുന്നുണ്ട്.
ഇതിന് പരിഹാരമായി ആന്‍ഡ്രോയ്ഡ് ഫോണിലൂടെ ‘ഇലക്ട്രോ കാര്‍ഡിയോഗ്രാം (ഇസിജി) പരിശോധിക്കാവുന്ന നൂതന യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ( BARC ) ഒരു കൂട്ടം ഗവേഷകര്‍. ക്രെഡിറ്റ് കാര്‍ഡ് വലുപ്പമുള്ള ഇസിജി മെഷീന് ‘ടെലി-ഇസിജി മെഷീന്‍’ ( Tele-ECG machine ) എന്നാണ് പേരുനല്‍കിയിരിക്കുന്നത്. നാലായിരം രൂപ മാത്രം വിലയുള്ള 12 ചാനല്‍ ഇ.സി.ജി മെഷീന്‍ മൊബൈല്‍ ചാര്‍ജര്‍ ബന്ധിപ്പിക്കുന്നത് പോലെ ആന്‍ഡ്രോയ്ഡ് ഫോണുമായി ബന്ധിപ്പിച്ചാണ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് ഡാറ്റ ഫോണിലൂടെ ലോകത്തെവിടെയുമുള്ള മറ്റൊരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവിന് അയച്ച് കൊടുത്ത് ഫലം വിലയിരുത്തുകയും ചെയ്യാം. 4000 രൂപയാണ് ഇതിന്റെ വില.
പ്രധാനമായും ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങള്‍ യന്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണിലൂടെ ഇ.സി.ജി ലോകത്തെവിടെയുമുള്ള ഡോക്ടര്‍മാര്‍ക്കും, ഏത് സമയത്തും പരിശോധിക്കാമെന്നിരിക്കെ ചികിത്സാ രംഗത്ത് തന്നെ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ നൂതന ഉപകരണത്തിനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ മാത്രമെ ഇസിജി മെഷീന്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ എല്ലാത്തരം സ്മാര്‍ട്ട് ഫോണുകളിലും ഇസിജി ഉപയോഗിക്കാവുന്ന തരത്തിലേയ്ക്ക് ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള ഇസിജി മെഷീന് 4000 രൂപയാണ് വില. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് തന്നെ ഇസിജി മെഷീന്‍ ചാര്‍ജുചെയ്യാം എന്ന പ്രത്യേകതയുമുണ്ട് ഈ ഫോണിന്.