ഹൈദരാബാദ്: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയതിന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ സംഘത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടുന്നത് നാലു മാസം മുമ്പ്.അധികം സിനിമയില്‍ മുഖം കാണിച്ചിട്ടില്ലാത്ത ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോള്‍ ലക്ഷങ്ങള്‍ ബാങ്കില്‍ നിന്നും മാറിയെടുത്തതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്.
ആകെ നാലു സിനിമകളില്‍ മുഖം കാട്ടുകയും നാലു സിനിമയും എട്ടുനിലയില്‍ പൊട്ടുകയും പിന്നീട് കാര്യമായി സിനിമകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഏകദേശം ഔട്ടായ പോലെ ആയ നടി 14 ലക്ഷം രൂപയുമായിട്ടാണ് തിരിച്ച് വന്നത്.
ഇത് സിനിമാക്കാര്‍ക്കിടയില്‍ അമേരിക്കയില്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു. അവസരം കുറയുമ്പോള്‍ ഇങ്ങിനെയുണ്ടാകുമെന്ന് പറഞ്ഞ് അതിനെ ഗൗരവമായി എടുക്കാതിരിക്കുകയായിരുന്നു.
അമേരിക്കയ്ക്ക് പോകുന്ന ചില നടിമാര്‍ കെട്ടുകണക്കിന് പണവും കൊണ്ട് തിരിച്ചു വരുന്നത് സിനിമാമേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു. യുവനടിമാരെ വലയിലാക്കി നിര്‍മ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്ന സെക്സ് റാക്കറ്റിനെതിരേ അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്.
തെലുങ്കിലെ വന്‍ നിര്‍മ്മാതാവും ബിസിനസുകാരനുമായ മൊദുഗുമിഡി കിഷനും ഭാര്യ ചന്ദ്രയും ഒരു യുവനടിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ അവര്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തെലുഗ് സിനിമയിലെ പുതുമുഖങ്ങളും ജൂനിയര്‍ താരങ്ങളുമാണ് അമേരിക്കയിലെ സെക്സ് റാക്കറ്റിന്റെ ഇരകളായിരിക്കുന്നത്.
തെലുങ്കിലെ ആറു നടിമാര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇവര്‍ നാല് തെലുഗ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. രണ്ട് പേരും രണ്ട് വീതം കന്നട ചിത്രങ്ങളിലും ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ പിന്നീട് ഇവര്‍ക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിക്കാതെയായി. ശേഷം അമേരിക്കയിലെ സെക്സ് റാക്കറ്റിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സൂചന. സ്റ്റേജ്ഷോയെന്ന് പറഞ്ഞ് നടിമാരെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്താന്‍ ഇവര്‍ അമേരിക്കയിലെ വിവിധ തെലുങ്ക് സാംസ്ക്കാരിക സംഘടനകളുടെ വ്യാജ ലെറ്റര്‍പാഡും ഒപ്പും സീലുമെല്ലാം ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മൊദുഗുമിഡി കിഷനും ഭാര്യയും പിടിയിലായതോടെ സെക്സ് റാക്കറ്റിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി താരങ്ങളും രംഗത്ത് വന്നു. പലരേയും ഇവര്‍ സമീപിച്ചിരുന്നതായിട്ടാണ് വിവരം.