അമേരിക്കയില്‍ സെക്‌സ് റാക്കറ്റ് നടത്തിയ നിര്‍മാതാവ് കിഷന്‍ മൊദുഗുമ്മുഡി നടിമാരോടൊപ്പം കിടക്ക പങ്കിടാന്‍ 3000 ഡോളറാണ് ഈടാക്കിയിരുന്നത്. ഷിക്കാഗോയിലെ കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ പരാതിയിലാണ് ഇക്കാര്യമുള്ളത്. ഇതിനായി ഒരു വലിയ ശൃംഖല തന്നെ പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. പല കാരണങ്ങള്‍ പറഞ്ഞാണ് നടിമാരെ അമേരിക്കയിലേക്ക് വിളിച്ചിരുന്നത്. വലിയ നിര്‍മാതാവാണല്ലോ എന്നോര്‍ത്ത് ഇവര്‍ വരാന്‍ സന്നദ്ധരാവുകയുമാണ് പതിവ്.
തെലുങ്ക് സിനിമയിലെ അഞ്ച് പ്രമുഖ നടിമാര്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായതായി പോലീസ് പറയുന്നു. ഇവരെ അമേരിക്കയിലെ പ്രമുഖ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവരികയും പല പ്രമുഖരുമായി കിടക്ക പങ്കിടാന് കിഷന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. പലരും അവസരം കിട്ടുന്നതിന് വേണ്ടി ഇതിനെ എതിര്‍ക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ബിസിനസുകാരനും തെലുങ്ക് സിനിമയിലെ മുന്‍നിരയിലുള്ള നിര്‍മാതാവുമായതിനാല്‍ നടിമാര്‍ക്ക് ഇയാളെ എതിര്‍ക്കാന്‍ ഭയന്നിരുന്നു.
എല്ലാത്തിനും കണക്കുണ്ട്
നടിമാരുടെ എല്ലാ വിവരങ്ങളും നിര്‍മാതാവിന്റെ കൈവശമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ആരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എത്ര നേരം ഉണ്ടായിരുന്നു എപ്പോഴാണ് നടന്നത് എന്ത് കാര്യത്തിനാണ് അവരെ അമേരിക്കയിലേക്ക് വിളിച്ചുവരുത്തിയത് എത്ര പണം വാങ്ങി തുടങ്ങിയ വിവരങ്ങള്‍ വരെ ഇവര്‍ കൃത്യമായി ശേഖരിച്ച് വച്ചിരുന്നു. അഞ്ച് നടിമാരെയും താത്കാലിക വീസയിലാണ് നിര്‍മാതാവ് യുഎസില്‍ എത്തിച്ചത്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ട്.
നടിമാരെ താമസിപ്പിച്ചത് ഷിക്കാഗോയില്‍
ഷിക്കാഗോയില്‍ രണ്ടുനിലയുള്ള കെട്ടിടത്തിലാണ് നടിമാരെ താമസിപ്പിച്ചിരുന്നത്. ഡാള്ളസിലും ന്യൂ ജഴ്‌സിയിലും വാഷിംഗ്ടണിലും വച്ച് ഇവര്‍ ആവശ്യക്കാരെ സമീപിച്ചിരുന്നു. നടിമാര്‍ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ ഉണ്ടെന്ന് അറിഞ്ഞതിനാല്‍ കസ്റ്റമേഴ്‌സ് നടിമാരുടെ താമസസ്ഥലത്തേക്ക് വരികയായിരുന്നു പതിവ്. അമേരിക്കയില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ഇയാള്‍ നടിമാരെ ഭീഷണിപ്പെടുത്തിയിരുന്നു.
പോലീസിനോടോ മറ്റോ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ വീഡിയോ അടക്കം പുറത്തുവിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വെറും ഇരയാണെന്ന് മാത്രം പോലീസിനോട് പറയാനായിരുന്നു കിഷന്റെ നിര്‍ദേശം. തന്റെ പേര് പറയരുതെന്നും നിര്‍ദേശിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ മറ്റ് കാര്യങ്ങളൊന്നും പുറത്തുവരില്ലെന്നും നടിക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നുമായിരുന്നു കിഷന്‍ പറഞ്ഞത്. തെലുങ്ക് സിനിമയിലെ മുന്‍നിര നടിമാരല്ല ഇവര്‍. അതുകൊണ്ട് ഇയാളുടെ ഭീഷണിയില്‍ വീണുപോയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.