തന്റെ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ.
ആര് എക്സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വേറിട്ട മാതൃക കാട്ടിയത്.
കാർത്തികേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ചാവു കബറു ചല്ലഗ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല.
ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചുവെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയ അഭിപ്രായപ്പെട്ടത്.
എന്നാൽ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ തന്റെ തെറ്റുകള്‍ ക്ഷമിച്ച് കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കുമെന്ന് കരുതുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.