ന്യൂഡൽഹി: വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് മാർഗരേഖകൾ പുറത്തിറക്കിയത്.
ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നൽകുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല സമിതികൾ രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.