ചൂ​ടു​കാ​ല​മാ​ണേ, സൂക്ഷിക്കണേ… കുടിക്കാം പാനീയങ്ങൾ


കോ​ഴി​ക്കോ​ട്: അ​യ്യോ എ​ന്തൊ​രു ചൂ​ടാ​ണ്…​പു​റ​ത്തി​റ​ങ്ങാ​ന്‍ത​ന്നെ പേ​ടി​യാ​കു​ന്നു…​ ഇ​ങ്ങ​നെ പ​റ​യാ​ത്ത​വ​രാ​യി ആ​രു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും പേ​ടി ശ​രീ​ര​ത്തെത​ന്നെ​യാ​ണ്. ക​ടു​ത്ത വേ​ന​ല്‍ ചൂ​ടി​ല്‍ സു​ന്ദ​ര​മാ​യ ന​മ്മു​ടെ ശ​രീ​രം ക​രി​വാ​ളി​ക്കു​മോ, സൂ​ര്യാ​തപ​മേ​ല്‍​ക്കു​മോ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​ടി​യാ​ണ് എല്ലാവർക്കും. മ​ഴ​യാ​ണെ​ങ്കി​ല്‍ വലിയ കുഴപ്പമില്ല… എന്നാൽ ​വെ​യി​ല് കൊ​ണ്ടു​കൂ​ടാ..​. മ​ല​യാ​ളി​ക​ളു​ടെ ഈ ​ചി​ന്ത​യ്ക്ക്് ഒ​രു മാ​റ്റവുമില്ല.

വേ​ന​ൽ​ക്കാല​ത്തി​ന്‍റെ തു​ട​ക്കമായ​പ്പോ​ഴേ​ക്കും ക​ടു​ത്ത ചൂ​ടാ​ണ് കേ​ര​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​റ​ത്ത് ഇ​റ​ങ്ങാ​ൻ പോ​ലും മ​ടി​ക്കു​ക​യാ​ണ് പ​ല​രും. ഇതിൽ കാ​ര്യ​മു​ണ്ടുതാനും. വേ​ന​ൽ​ക്കാല​ത്തെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ലേ​ല്‍​ക്കു​മ്പോ​ള്‍ പല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളുമുണ്ടാകും. എ​ല്ലാം ന​മ്മു​ടെ കൈയില​ല്ലെ​ങ്കി​ലും ചില പ്ര​തി​രോ​ധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം.

സ​ണ്‍ സ്‌​ക്രീ​നു​ക​ള്‍ സം​ര​ക്ഷി​ക്കും
വേ​ന​ൽ​ക്കാല​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ​ൺ​സ്‌​ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ഓ​ർ​ത്തി​രി​ക്കേ​ണ്ട​ത്. വേ​ന​ൽ ചൂ​ടി​ൽനി​ന്നും ശ​രീ​ര​ത്തി​ന് ദോ​ഷ​ക​ര​മാ​യ സൂ​ര്യ​ര​ശ്മി​ക​ളി​ൽനി​ന്നും സം​ര​ക്ഷി​ക്കാ​ൻ സ​ൺ​സ്‌​ക്രീ​നു​ക​ൾ​ക്ക് ക​ഴി​യും. എ​സ് പി ​എ​ഫ് 50 അ​ട​ങ്ങി​യ സ​ൺ​സ്‌​ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം സ​ൺ​സ്‌​ക്രീ​നു​ക​ളി​ൽ കൂ​ടു​ത​ൽ അ​ള​വി​ലുള്ള സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽനി​ന്ന് സം​ര​ക്ഷ​ണ​ം നൽകും.

ഏ​തു ത​ര​ത്തി​ലു​ള്ള ച​ർ​മമു​ള്ള​വ​ർ​ക്കും സ​ൺ​സ്‌​ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നാ​വും. പു​റ​ത്ത് പോ​വു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് എ​ങ്കി​ലും സ​ൺ​സ്‌​ക്രീ​നു​ക​ൾ പു​ര​ട്ടാ​ൻ ശ്ര​ദ്ധി​ക്ക​ണം. വി​പ​ണി​യി​ൽ പ​ല ക​മ്പ​നി​ക​ളു​ടെ സ​ൺ​സ്‌​ക്രീ​നു​ക​ൾ ല​ഭ്യ​മാ​ണ്. അ​തി​ൽനി​ന്ന് ച​ർ​മത്തി​ന് അ​നു​യോ​ജ്യ​മാ​യ​ത് തെര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. സൂ​ര്യ​നി​ലെ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളി​ൽനി​ന്ന് ഉ​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​ത്താ​കാ​ൻ സ​ൺ​സ്‌​ക്രീ​നു​ക​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ട്.

വര‍ണ്ടു പൊട്ടും ചു​ണ്ടു​ക​ൾ
കാ​ലാ​വ​സ്ഥ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് നാം ​നേ​രി​ടു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് ചു​ണ്ട് വ​ര​ണ്ടു​പൊ​ട്ടു​ന്ന​ത്. ചു​ണ്ടി​ലെ ച​ര്‍​മം മ​റ്റ് ച​ര്‍​മത്തെ​ക്കാ​ള്‍ നേ​ര്‍​ത്ത​താ​ണ് എ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ചു​ണ്ടു​ക​ളു​ടെ സം​ര​ക്ഷ​ണം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.വെ​ളി​ച്ചെ​ണ്ണ ചു​ണ്ടി​ല്‍ പു​ര​ട്ടി മ​സാ​ജ് ചെ​യ്യു​ന്ന​ത് ചു​ണ്ടു​ക​ളു​ടെ വ​ര​ൾ​ച്ച മാ​റാ​ന്‍ ഏ​റെ സ​ഹാ​യി​ക്കും. ചു​ണ്ടി​ല്‍ ദി​വ​സ​വും നെ​യ്യ് പു​ര​ട്ടി മ​സാ​ജ് ചെ​യ്യു​ന്ന​തും വ​ര​ൾ​ച്ച മാ​റാ​ന്‍ സ​ഹാ​യി​ക്കും.

ദി​വ​സ​വും ചു​ണ്ടി​ൽ റോ​സ് വാ​ട്ട​ർ പു​ര​ട്ടു​ന്ന​ത് വ​ര​ൾ​ച്ച അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും.പ​ഞ്ച​സാ​ര ന​ല്ലൊ​രു സ്ക്ര​ബ​റാ​ണ്. ഇ​തി​നാ​യി ഒ​രു സ്പൂ​ൺ പ​ഞ്ച​സാ​ര​യെ​ടു​ത്ത് അ​തി​ൽ മൂ​ന്നോ നാ​ലോ തു​ള്ളി ഒ​ലി​വ് ഓ​യി​ലൊ​ഴി​ച്ച് അ​ര​സ്പൂ​ൺ തേ​നും ചേ​ർ​ത്ത് ചു​ണ്ടി​ൽ പു​ര​ട്ടാം. ശേ​ഷം വി​ര​ലു​ക​ൾകൊ​ണ്ട് ചു​ണ്ടി​ൽ മൃ​ദു​വാ​യി മ​സാ​ജ് ചെ​യ്യൂ. പ​ത്ത് മി​നി​റ്റി​നുശേ​ഷം ക​ഴു​കിക്ക​ള​യാം.

തേ​ന്‍ നേ​രി​ട്ട് ചു​ണ്ടി​ല്‍ തേ​ച്ച് മ​സാ​ജ് ചെ​യ്യാം.
ദി​വ​സ​വും ചു​ണ്ടി​ൽ ഗ്ലി​സ​റി​ന്‍ പു​ര​ട്ടു​ന്ന​തും ചു​ണ്ടു​ക​ള്‍ വ​ര​ണ്ടു​പൊ​ട്ടു​ന്ന​ത് ത​ട​യാ​ന്‍ സ​ഹാ​യി​ക്കും. നാ​ര​ങ്ങാ​നീ​രി​ല്‍ വി​റ്റാ​മി​ന്‍ സി ​ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രാ​ങ്ങാ നീ​ര് ഗ്ലി​സ​റി​നു​മാ​യി ക​ല​ര്‍​ത്തി ചു​ണ്ടി​ല്‍ പു​ര​ട്ടു​ന്ന​തും ന​ല്ല​താ​ണ്.

കു​ടി​ക്കാം പാനീയങ്ങൾ
വേ​ന​ലി​നെ ചെ​റു​ക്കാ​ൻ ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും ത​ണു​പ്പ​ക​റ്റാ​ൻ ചൂ​ടു​ള്ള ഭ​ക്ഷ​ണ​വും ആ​ഹാ​ര ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​റി​ല്ലേ, ഇ​ത് സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കൂ​ടി ഭാ​ഗ​മാ​ണ്. ഇ​തി​ൽ പാ​നീ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. തി​ള​ക്ക​മു​ള്ള ച​ർ​മം ന​ൽ​കാ​ൻ പാ​നീയ​ങ്ങ​ൾ​ക്ക് ആ​കു​ം.

വെ​ജി​റ്റ​ബി​ൾ ജ്യൂ​സ്
ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന പാ​നീ​യ​മാ​ണ് വെ​ജി​റ്റ​ബി​ൾ ജ്യൂ​സ്. ഇ​ത് ച​ർ​മ സൗ​ന്ദ​ര്യ​ത്തെ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ​ങ്ക് വ​ഹി​ക്കു​ന്നു. ചീ​ര, ക്യാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, മ​ത്ത​ങ്ങ, കു​ക്കു​മ്പ​ർ എ​ന്നി​വ അ​ട​ങ്ങി​യ പാ​നീയ​ങ്ങ​ൾ കു​ടി​ക്കു​ന്ന​ത് ച​ർ​മത്തി​ന്‍റെ തി​ള​ക്ക​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ഉ​ത്ത​മ​മാ​ണ്.

സം​ഭാ​രം
കേ​ര​ള​ത്തി​ലെ പാ​ര​മ്പ​ര്യ പാ​നീ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് സം​ഭാ​രം. ഇ​ത് ആ​ഹാ​ര​ശീ​ല​ത്തി​ൽ ചേ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രോ​ട്ടീ​നും കാ​ത്സ്യ​വും മാ​ത്ര​മ​ല്ല ച​ർ​മത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ളും പ്ര​ധാ​നം ചെ​യ്യും. ഇ​ത് ദ​ഹ​നം വ​ർ​ധി​പ്പി​ക്കും. മ​ല്ലി​യി​ല​യോ പു​തി​ന​യി​ല​യോ കൂ​ടെ ചേ​ർ​ത്താ​ൽ സം​ഭാ​രം കൂ​ടു​ത​ൽ സ്വാ​ദി​ഷ്ട​മാ​കും.

മ​സാ​ല മി​ൽ​ക്ക്
പാ​ൽ നേ​രി​ട്ട് ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽനി​ന്ന് വ്യ​ത്യ​സ്ത ഗു​ണ​മാ​ണ് മ​സാ​ല മി​ൽ​ക്ക് ശീ​ല​മാ​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. പാ​ലി​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ളും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ ഇ​ത് മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യം വ​ർ​ധിപ്പി​ക്കു​ന്ന​തി​നോ​ടൊപ്പം ച​ർ​മത്തി​നാ​വ​ശ്യ​മാ​യ തി​ള​ക്ക​വും ന​ൽ​കു​ന്നു.

ഫ്രൂട്ട് ജ്യൂസുകൾ
വേൽക്കാലം ചില പഴങ്ങൾ ധാരാളമായിക്കിട്ടുന്ന കാലം കൂടിയാണ്. ഓറഞ്ച്, ആപ്പിൾ. മുന്തിരി പോലെയുള്ള പഴങ്ങൾ ധാരാളമായി കിട്ടുന്ന കാലമാണിത്. ഇത്തരം പഴങ്ങൾ തണുത്ത വെള്ളം ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നതും ഉള്ളിൽ കഴിക്കുന്നതും വളരെ നല്ലതാണ്. നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതുതന്നെ. ചെറുപഴം, എത്തപ്പഴം എന്നിവയും കഴിക്കാം.

ഗ്രീ​ൻ ടീ
ഗ്രീ​ൻ ടീ ഉ​ന്മേ​ഷം ന​ൽ​കു​ന്ന പാ​നീ​യം മാ​ത്ര​മ​ല്ല മു​ഖ​ക്കു​രു കു​റ​ച്ച് ച​ർ​മത്തെ മി​ക​വു​റ്റ​താ​ക്കു​ക കൂ​ടി ചെ​യ്യു​ന്നു. ​ദി​വ​സം ഒ​രു ക​പ്പ് ഗ്രീ​ൻ ടീ ​കു​ടി​ക്കു​ന്ന​ത് ച​ർ​മത്തി​ന് യു​വ​ത്വ​വും മൃ​ദുത്വവും നൽകുന്നു.

വേ​ന​ൽ​ക്കാ​ല​ത്തെ ജ​ല​ജ​ന്യരോ​ഗ​ങ്ങ​ളി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാം
ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ സമയം കൂടിയാണു വേ​ന​ൽ​ക്കാ​ലം. വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ വേനലിൽ പ​ട​ർന്നു പിടിക്കാറുണ്ട്. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണം.തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ. തി​ള​പ്പി​ച്ച വെ​ള്ള​ത്തി​ൽ പ​ച്ച​വെ​ള്ളം ചേ​ർ​ത്തു കു​ടി​ക്കു​ന്ന ശീ​ല​വും ന​ല്ല​ത​ല്ല. കു​ടി​ക്കാ​നും ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ ത​യാ​റാ​ക്കാ​നും ​ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കു​ന്ന വെ​ള്ള​വും തി​ള​പ്പി​ച്ചാ​റ്റി​യ​തുത​ന്നെ​വേ​ണം.

വീ​ട്ടി​ലെ കി​ണ​ർ ക്ളോ​റി​നേ​റ്റ് ചെ​യ്യാ​നും ​ശ്ര​ദ്ധി​ക്ക​ണം. ആ​യി​രം ലി​റ്റ​ർ വെ​ള്ള​ത്തി​ന് 2.5 ഗ്രാം ​എ​ന്ന ക​ണ​ക്കി​നാ​ണ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ബ​ക്ക​റ്റി​ൽ വെ​ള്ളം കോ​രി അ​തി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ല​യി​പ്പി​ച്ചു വേ​ണം കി​ണ​റി​ൽ ഒ​ഴി​ക്കാ​ൻ. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഇ​ട്ട ശേ​ഷം ചു​രു​ങ്ങി​യ​ത് ര​ണ്ടു മ​ണി​ക്കൂ​ർ എ​ങ്കി​ലും ക​ഴി​ഞ്ഞേ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വൂ. ഇ​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്താ​ൽ ന​മു​ക്ക് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​വും.

Related posts

Leave a Comment