ഇന്നും നാളെയും പത്ത് ജില്ലയിൽ കനത്ത ചൂട്; മൂന്നു ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നു ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. 10 ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട്, കൊ​ല്ലം,ആ​ല​പ്പു​ഴ, കോ​ട്ട​യം,പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്,തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്നും നാ​ളെ​യും​ആ​ണ് നി​ല​വി​ൽ മു​ന്ന​റി​യി​പ്പു​ള്ള​ത്.

നാ​ളെ വ​രെ പാ​ല​ക്കാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ൽ 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്.

ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ നാളെ വ​രെ ചൂ​ടി​നും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ഉ​ണ്ടെ​ങ്കി​ലും കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല.

Related posts

Leave a Comment