തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത നാലു ദിവസം ചില സ്ഥലങ്ങളിൽ ഇടിമിന്നലിനോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെട്ട പലക്കാട്ട് താപനില കുറയുമെന്നാണ് പ്രവചനം. ഇന്നു മുതൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷസ് വരെ ആയിരിക്കും.
തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷസ് , കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷസ്, എറണാകുളം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷസ്, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷസ് വരെയും ചൂട് രേഖപ്പെടുത്തും. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.