ചൂ​ട​റി​ഞ്ഞ് ജി​ല്ല​യും: ഉ​യ​ര്‍​ന്ന  താ​പ​നി​ല 35 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്; തോ​ടു​ക​ളി​ലെ​ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴുന്നു

കോ​ട്ട​യം: ചൂ​ട​റി​ഞ്ഞ് ജി​ല്ല​യും… പ​ക​ല്‍ താ​പ​നി​ല മെ​ല്ലെ ഉ​യ​രു​ന്നു. ഇ​ന്ന​ലെ കോ​ട്ട​യ​ത്തു രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ര്‍​ന്ന താ​പ​നി​ല 35 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്. ക​ണ്ണൂ​രൂം പു​ന​ലൂ​രും ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തും കോ​ട്ട​യ​ത്താ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് വീ​ണ്ടും കൂ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം ന​ല്‍​കു​ന്ന​ത്.​

മാ​സം പ​കു​തി​യോ​ടെ നേ​രി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പി​ന്നാ​ലെ ചൂ​ട് വീ​ണ്ടും കൂ​ടും. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യെ​ങ്കി​ലും മ​ഴ പെ​യ്തി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ന​ല്ല മ​ഴ ല​ഭി​ച്ചി​രു​ന്നു.​പ​ക​ല്‍​ച്ചൂ​ട് വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി താ​പ​നി​ല കു​റ​ഞ്ഞ​തി​നാ​ല്‍ രാ​വി​ലെ​യും വൈ​കി​ട്ടും ത​ണു​പ്പും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം കൂ​ടു​ത​ല്‍.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഫെ​ബ്രു​വ​രി അ​വ​സാ​നം മു​ത​ല്‍ പ​ക​ല്‍ ചു​ട്ടു​പൊ​ള​ളു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല​യി​ല്‍ റി​ക്കാ​ര്‍​ഡ് ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും 40 ഡി​ഗ്രി വ​രെ അ​നൗ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​താ​നും ദി​വ​സം വെ​യി​ല്‍ തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ വ​ര​ണ്ട അ​വ​സ്ഥ​യാ​യി​രി​ക്കു​ക​യാ​ണ്. തോ​ടു​ക​ളി​ലെ​യും പു​ഴ​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്നു.​ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ലു സീ​സ​ണു​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 13 ശ​ത​മാ​നം അ​ധി​കം മ​ഴ പെ​യ്തു​വെ​ന്നാ​ണു ക​ണ​ക്ക്. മ​ഴ​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ജി​ല്ല. കാ​ല​വ​ര്‍​ഷ​ത്തി​ല്‍ കു​റ​വു​ണ്ടാ​യെ​ങ്കി​ലും മ​റ്റു മൂ​ന്നു സീ​സ​ണു​ക​ളി​ലും ത​ക​ര്‍​ത്തു പെ​യ്തു. ആ​കെ 2960.6 മി​ല്ലീ മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച​പ്പോ​ള്‍ പെ​യ്ത​ത് 3350.7 മി​ല്ലീ​മീ​റ്റ​ര്‍.

ഡി​സം​ബ​റി​ലെ മാ​ത്രം ക​ണ​ക്കു പ​രി​ശോ​ധി​ച്ചാ​ല്‍ ജി​ല്ല​യി​ല്‍ 368 ശ​ത​മാ​നം അ​ധി​ക മ​ഴ പെ​യ്തു. തു​ലാ​വ​ര്‍​ഷ കാ​ല​ത്തെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഒ​മ്പ​തു ശ​ത​മാ​നം അ​ധി​കം മ​ഴ പെ​യ്തി​രു​ന്നു.

Related posts

Leave a Comment