കോട്ടയം: പൊളളുന്ന വെയിലും ചൂടും മത്സരാര്ഥികളെയും വലയ്ക്കുന്നു. താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചത്. 39.9 ഡിഗ്രിയാണ്. മണിക്കൂറുകളോളം കാത്തിരിക്കുന്ന മത്സരാര്‍ഥികള്‍ പലരും തളര്‍ന്നുവീഴുന്ന സ്ഥതിയാണ്.
പല വേദികളോടും ചേര്‍ന്നുള്ള ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ല. ചിലരാകട്ടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് എസിയുള്ള വാഹത്തിലെത്തി വേദിക്കരികില്‍ പാര്‍ക്ക് ചെയ്യുകയാണ്.
മത്സരം തുടങ്ങാന്‍ ചെസ് നമ്പര്‍ വിളിക്കുമ്പോഴാണ് വേദിയിലെത്തുന്നത്.ചൂടിന്റെ കാഠിന്യത്തില്‍ മത്സരങ്ങള്‍ കാണുന്നതിനും പകല്‍ ആളുകള്‍ കുറവാണ്. രാത്രിയിലാണു കുറുച്ചു കാണികളെങ്കിലും എത്തുന്നത്.