കേ​ര​ളം ക​ത്തു​ന്നു ! അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണം അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക്; ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി​യ്ക്ക് മു​ക​ളി​ല്‍…

കേ​ര​ള​ത്തി​ല്‍ ചൂ​ട് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​സൂ​ചി​ക അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ല്‍ (12) തു​ട​രു​ക​യാ​ണ്.

സൂ​ചി​ക 11-ല്‍ ​കൂ​ടു​ന്ന​തു ജീ​വി​ക​ള്‍​ക്ക് ഹാ​നി​ക​ര​മാ​ണ്. സം​സ്ഥാ​ന​ത്തു ശ​രാ​ശ​രി താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​നു മു​ക​ളി​ലാ​യ​തോ​ടെ പ​ക​ല്‍​ച്ചൂ​ട് അ​സ​ഹ്യ​മാ​യി. ചി​ല ജി​ല്ല​ക​ളി​ല്‍ ചൂ​ട് 40 ഡി​ഗ്രി ക​ട​ന്നു.

ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​ത്തി​ന്റെ അ​ള​വ് കൂ​ടു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കു​ന്നു. 15 വ​രെ സൂ​ര്യ​ര​ശ്മി​ക​ള്‍ ലം​ബ​മാ​യി പ​തി​ക്കു​ന്ന​തും ചൂ​ട് വ​ര്‍​ധി​പ്പി​ക്കും.

തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​യു​ണ്ടെ​ന്നു കു​സാ​റ്റ് റ​ഡാ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്. അ​ഭി​ലാ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്റെ സ്വാ​ധീ​നം മൂ​ലം കേ​ര​ള​ത്തി​ല്‍ ഈ​മാ​സം ഒ​ടു​വി​ല്‍ ചൂ​ട് വീ​ണ്ടും ക​ടു​ക്കും.

മാ​ര്‍​ച്ചി​ല്‍ കി​ട്ടേ​ണ്ട മ​ഴ​യു​ടെ അ​ള​വു കു​റ​ഞ്ഞ​തും അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​ണ്. നി​ല​വി​ല്‍ ഒ​റ്റ​പ്പെ​ട്ട മ​ഴ​യാ​ണു സം​സ്ഥാ​ന​ത്തു ല​ഭി​ക്കു​ന്ന​ത്.

പ​ല ജി​ല്ല​ക​ളി​ലും കാ​ര്യ​മാ​യി വേ​ന​ല്‍​മ​ഴ​യു​ണ്ടാ​യി​ല്ല. ഈ​മാ​സം 119 മി​ല്ലീ​മീ​റ്റ​റും മേ​യി​ല്‍ 219 മി​ല്ലീ​മീ​റ്റ​റും വേ​ന​ല്‍​മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ല​ഭി​ച്ച 29.4 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​വാ​ണ്.

Related posts

Leave a Comment