തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. ഫെബ്രുവരി അവസാനം ആയപ്പോഴേയ്ക്കും വളരെ കൂടിയ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് നാല് വരെ പുറത്തിറങ്ങരുതെന്ന് കാലാവ്സ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഇന്ത്യയിലെ ഏറ്റവും കൂടിയ മൂന്നാമത്തെ താപനില രേഖപ്പെടുത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ഇന്നലെ 38.2 ഡിഗ്രിയും കടന്ന് മുന്നേറിയിക്കുകയാണ് ചൂട്. ഇതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. കര്‍ണാടക റെയ്ചൂര്‍ മേഖലയിലെ 2 മാപിനികള്‍ മാത്രമാണ് ഇന്നലെ തിരുവനന്തപുരത്തെ കടത്തിവെട്ടിയത്.
2017 ഫെബ്രുവരി 17 നു രേഖപ്പെടുത്തിയ 37.2 ഡിഗ്രിയാണ് ഇതിനു മുമ്പ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഈ ദിവസങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. മഴ അകന്ന ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിന്റെ പല ജില്ലകളും ഈ വര്‍ഷം ചൂടിന്റെ കാര്യത്തില്‍ റെക്കോഡ് ഇടാനാണ് സാധ്യത.