തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആയുധപരിശീലനത്തിനെതിരെ നിയമനിർമ്മാണം കൊണ്ട് വരുമെന്ന് അദ്ദേഹം സഭയെ അറിയിച്ചു.
ആയുധ പരിശീലനം നടത്തുന്നവരെക്കുറിച്ച് വിവരം നൽകുന്നവരെ ഒറ്റ് കൊടുക്കുന്ന പോലീസിന്റെ നടപടി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരം നൽകുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും ഇതിനായി ചട്ടങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.