കൊച്ചി: ആലപ്പുഴ തുറവൂര് ക്ഷേത്രത്തില് മുഖ്യമന്ത്രിയടക്കമുള്ളവര്ക്ക് അഭിവാദ്യമര്പ്പിച്ചു ഫ്ലക്സ് ബോര്ഡ് വച്ചതില് ഹൈക്കോടതിയുടെ വിമര്ശനം.
തിരുവിതാംകുര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന്നാല് ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്നു മനസിലാക്കണം. നടത്തിപ്പുകാരന്റെ ചുമതലയാണ് ഏല്പ്പിച്ചിട്ടുള്ളത്.
തീര്ഥാടകര് വരുന്നതു മുഖ്യമന്ത്രിയെ കാണാനല്ല; ഭഗവാനെ കാണാനാണ്. ഫ്ലക്സ് എന്തുകൊണ്ടാണ് എടുത്തുമാറ്റാത്തതെന്നും ജസ്റ്റീസുമാരായ അനില് കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാക്കാല് ചോദിച്ചു. ഇത്തരം നടപടികള് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.