പിലിക്കോട്: മേൽ മട്ടലായി ശിവക്ഷേത്രത്തിൽ മോഷണ ശ്രമം. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ചുവെങ്കിലും അത് സാധിക്കാത്തതിനാൽ മോഷണശ്രമം ഉപേക്ഷിച്ചു എന്നാണ് സംശയിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങൾ ക്ഷേത്തിനകത്തെ സിസിടിവിയിലുണ്ട്. വഴിപാട് കൗണ്ടറിന്റെ പിന്നിൽ നിന്ന് ഒരു ഏണിയും കയറും കണ്ടെത്തിയിട്ടുണ്ട്.
ചന്തേര പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. മഴ ശക്തമായതോടെ കള്ളന്മാർ പലമേഖലയിലും ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന.