ചേർപ്പ് : പെരുമ്പിള്ളിശേരി ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചേർപ്പ് പൂത്രയ്ക്കൽ മുന്ന് സെന്റ് കോള നിയിൽ പുളിക്കപറമ്പിൽ സനീഷ് (37) പ്രായപൂർത്തിയാകാത്ത ഒരാളെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിനകത്തു സ്ഥാപിച്ചിരുന്ന ഭണ്ഡാരവും സിസിടിവി ക്യാമറയും ആണ് മോഷണം നടത്തി യത്.സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സി ഐ. വി എസ് വിനീഷ് ,എസ് ഐ ശ്രീലാൽ ,സീനിയർ സിപിഒ സരസപ്പൻ സിപി ഒ മാരായ എം ഫൈസൽ .കെ എൻ സോഹൻലാൽ ,കെ എ ഹസീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.