ചാത്തന്നൂർ: പാരിപ്പള്ളി ശ്രീരാമപുരം മേവനക്കോണം തിരുനെട്ടറക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നു. പാതയോരത്തെ ക്ഷേത്രവഞ്ചി കുത്തിപൊളിച്ച് നാലായിരത്തോളം രൂപ മോഷ്ടാക്കൾ കവർന്നു. പുലർച്ചെയാണ് സംഭവം . ഉടൻ തന്നെ പാരിപ്പള്ളി എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.
തുടർന്ന് നടന്ന പട്രോളിംഗിൽ ചിറക്കര ഭാഗത്ത് വച്ച് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രണ്ട്പേർ ഒാടിമറഞ്ഞു. ഇവർ മോഷ്ടാക്കളാകാമെന്ന് പോലീസ് പറഞ്ഞു.ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്ക്വാഡ്,ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.