ചവറ: ചവറയിൽ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം. ക്ഷേത്രങ്ങളിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. ചവറയിലെ അറയ്ക്കൽ ക്ഷേത്രത്തിലും സമീപമുള്ള കളരി ക്ഷേത്രത്തിലും ആണ് സംഭവം.
ഇന്നലെ രാത്രിയിലാവാം മോഷണവും ശ്രമവും നടന്നതെന്ന് പോലീസ് അനുമാനിക്കുന്നത്. അറയ്ക്കൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും 5 സിസിടിവി കാമറയുമാ ണ് മോഷ്ടാക്കൾ എന്ന് കരുതുന്നവർ നശിപ്പിച്ചത്. കാണിക്കവഞ്ചികൾ തുറന്ന നിലയിലായിരുന്നു . ക്യാമറകൾ ക്ഷേത്രക്കുളത്തിലും സമീപത്ത് നിന്നും കണ്ടെത്തി .പോലീസ് അന്വേഷണം ആരംഭിച്ചു.