ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്ത് റോ​ഡി​ൽ കൊ​ണ്ടി​ട്ട നി​ല​യി​ൽ; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ

ചാ​ത്ത​ന്നൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വ​താ വി​ഗ്ര​ഹം ത​ക​ർ​ത്ത് റോ​ഡി​ൽ ഉപേക്ഷിച്ച നിലയിൽ. ക​ല്ലു​വാ​തു​ക്ക​ൽ അ​ടു​ത​ല പു​ളി​ക്ക​ൽ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക്ഷേ​ത്ര​മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് ശ്രീ​കോ​വി​ലി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തുള്ള വി​ഗ്ര​ഹ​മാ​ണ് ത​ക​ർ​ത്ത​ത്.

ബ്ര​ഹ്മ​ര​ക്ഷ​സ്, നാ​ഗ​ദൈ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ഗ്ര​ഹ​ങ്ങ​ൾ ഈ ​ഭാ​ഗ​ത്താ​ണ് പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ബ്ര​ഹ്മ​ര​ക്ഷ​സി​ന്‍റെ പീ​ഠം ഇ​ള​ക്കി​യാ​ണ് വി​ഗ്ര​ഹം ത​ക​ർ​ത്ത് ദൂ​രെ​യു​ള്ള റോ​ഡി​ൽ കൊ​ണ്ടി​ട്ട​ത്.

വി​ഗ്ര​ഹ​ത്തി​ന്‍റെ ഒ​രു ഭാ​ഗം റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ് ഉ​പേ​ക്ഷി​ച്ച​ത്. മോ​ഷ​ണ​ശ്ര​മ​മ​ല്ല ഇ​തി​ന് പി​ന്നി​ലെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വ​ഞ്ചി​ക​ളി​ലോ വി​ള​ക്കു​ക​ളി​ലോ തൊ​ട്ടി​ട്ടു പോ​ലു​മി​ല്ല. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​ന് പ​രാ​തി ന​ല്കി.

Related posts

Leave a Comment