തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദി. ഹിന്ദു സംഘടനയുടെ അഭിപ്രായം തേടാതെയാണ് ക്ഷേത്രം തുറക്കാൻ സർക്കാർ തീരുമാനം എടുത്തതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രം തുറക്കേണ്ട ആവശ്യമില്ല. ഭക്തർ ക്ഷേത്ര ദർശനത്തിൽ നിന്ന് പരമാവധി വിട്ട് നിൽക്കണം. ഹിന്ദു ഐക്യവേദിയുടെ കീഴിലുള്ള ക്ഷേത്രങ്ങൾ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും സംഘടന അറിയിച്ചു.