ചേര്‍ത്തല: രാത്രികാലത്ത് ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പോലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍, ഇതുനടപ്പാക്കുന്നതു മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള ഇളവുകളാണ് വേണ്ടത്.
ഇക്കാര്യത്തില്‍ ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ക്ഷേത്ര ജീവനക്കാരുടെയും കാലകാരന്മാരുടെയും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയാണ്.
ഇക്കാര്യങ്ങള്‍ മനസിലാക്കിയുള്ള തുടര്‍നപടികളാണ് പ്രതീക്ഷിക്കുന്നത്. ആരാധാനാലയങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.