സേലം: ഇന്ത്യയില്‍ ലക്ഷക്കണക്കിനു ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ സേലത്തുള്ളതുപോലൊരു ക്ഷേത്രം ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തുമുണ്ടാകില്ല! അവിടത്തെ പ്രതിഷ്ഠ എന്താണെന്നല്ലേ… “അന്യഗ്രഹദൈവം..!’ തമിഴ്നാട്ടുകാരനായ ലോകനാഥനാണ് ക്ഷേത്രം സ്ഥാപിച്ച് പൂജകൾ നടത്തുന്നത്.
ഒരു ഏക്കര്‍ വിസ്തൃതിയുള്ള പറമ്പിലാണു ക്ഷേത്രമുള്ളത്. ഇവിടത്തെ പ്രതിഷ്ഠയായ അന്യഗ്രഹദൈവത്തിനു പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ശക്തിയുണ്ടെന്നും അന്യഗ്രഹജീവികളോട് സംസാരിച്ച് അനുമതി വാങ്ങിയശേഷമാണു ക്ഷേത്രം നിര്‍മിച്ചതെന്നും ലോകനാഥന് പറയുന്നു.
അന്യഗ്രഹദൈവത്തിനു പുറമെ, ശിവന്, പാര്‍വതി, മുരുകന്, കാളി തുടങ്ങിയ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പതിനൊന്ന് അടി താഴെയാണ് പ്രതിഷ്ഠകള്‍ നടത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സിനിമകളില്‍ കാണും പോലെയല്ല അന്യഗ്രഹ ജീവികളെന്നു ലോകനാഥന് പറയുന്നു. വിശ്വാസികളാണോ, അവിശ്വാസികളാണോ എന്നറിയില്ല, ക്ഷേത്രം സന്ദര്‍ശിക്കാന്‍ നിരവധി ആളുകൾ എത്തുന്നുണ്ട്.