പയ്യന്നൂര്‍:ദേവസ്വം ബോര്ഡ്് ഏറ്റെടുക്കാനിരിക്കേ കുഞ്ഞിമംഗലം തെക്കുമ്പാട് അണീക്കര പൂമാല ഭഗവതി ക്ഷേത്രത്തില്‍ അക്രമവും കവര്‍ച്ചയും നടത്തിയ സംഭവത്തിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍.തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്്നകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ സിഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണമാണ് അവസാന ഘട്ടത്തിലെത്തിയത്.ക്ഷേത്രവുമായി മുന്‍കാലങ്ങളില്‍ ബന്ധമുണ്ടായിരുന്ന ചിലരിലേക്ക് അന്വേഷണമെത്തുന്നതായാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരവും പുറത്തെ കെടാവിളക്കിന് മുന്നിലെ ഭണ്ഡാരവും സമീപത്തെ ആര്യഭൂതത്തിന്റെ കോവിലിന് മുന്നിലെ ഭണ്ഡാരവും തകര്‍ത്ത് പണം അപഹരിച്ചിരുന്നത്.
സംഭവ ദിവസം സ്ഥലത്തെത്തിയ വിരലടയാള വിദഗ്ദര്‍ സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയ വിരലടയാളങ്ങള്ക്ക്് അന്വേഷണ ഉദ്യോഗസ്ഥരുടെ ശേഖരത്തിലുള്ള വിരലടയാളങ്ങളുമായി ബന്ധമില്ലായിരുന്നു.
ഇതേ തുടര്‍ന്ന് കവര്‍ച്ചക്കും അക്രമത്തിനും പിന്നില്‍ സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി മറ്റു ചിലരുടെ വിരലടയാളങ്ങള്കൂടി ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും അത്തരം ആളുകള്‍ വിസമ്മതിച്ചതിനാല്‍ വിരലടയാള ശേഖരണം നടന്നില്ല.വിശ്വാസികളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടിയതോടെ മുന്‍ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ വി.സിജിത്ത്്്് വിരലടയാളം ശേഖരിക്കുന്നതിന് ഹാജരാകാന്‍ നോട്ടീസയച്ചിരുന്നു.
ഇവിടെ നില നിന്നിരുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഇടപെടുകയും സംഭവദിവസം രാവിലെ ഒമ്പതിന് പോലീസിന്റേയും വില്ലേജ് ഓഫീസറുടേയും സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ്്് എക്സി.ഓഫീസര്‍ക്ക് ചുമതലകള്‍ കൈമാറണമെന്നും നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ചുമതലകള്‍ കൈമാറാന്‍ തീരുമാനിച്ച ദിവസമാണ്് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത സംഭവമുണ്ടായത്.അന്വേഷണം എങ്ങുമെത്താതെ പോയപ്പോള്‍ ക്ഷേത്രം വിശ്വാസ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎസ്പി കേസന്വേഷണ ചുമതല പയ്യന്നൂര്‍ സിഐക്ക്് നല്‍കിയത്.