കരുവന്നൂർ: ടെന്പോയിടിച്ച് വഴിയാത്രക്കാരി മരിച്ചു. കരുവന്നൂർ കരുത്തി തോമസ് ഭാര്യ എൽസി(65)യാണ് മരിച്ചത്.ഇന്നു രാവിലെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയുടെ മുൻവശത്തായിരുന്നു അപകടം. രാവിലെ വിശുദ്ധ കുർബാന കണ്ടു ഭർത്താവ് തോമസിനൊപ്പം വീട്ടിലേക്കു പോകുന്പോഴാണ് അപകടമുണ്ടായത്.
തൃശൂരിൽ മീൻ ഇറക്കി അഴീക്കോട്ടേക്ക് പോവുകയായിരുന്ന ടെന്പോ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവരെ ഉടൻ മാപ്രാണം ലാൽ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ എൽസി മരിച്ചു. ഗുരുതര പരിക്കേറ്റ ഭർത്താവ് തോമസിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വണ്ടി തലകീഴായി മറിഞ്ഞ് മീൻപെട്ടികൾ റോഡിൽ ചിതറികിടക്കുകയാണ്.
തോമസും ഭാര്യ എൽസിയും ദിവസവും ദിവ്യബലിയിൽ സംബന്ധിക്കാനെത്താറുണ്ട്. സംസ്കാരം പിന്നീട്. മക്കൾ: ബൈജു, സിസ്റ്റർ മരീന തോമസ് എസ്എസ്എസ് (സിസ്റ്റേഴ്സ് ഓഫ് സേക്രഡ് സയൻസ്, തിരുമുടിക്കുന്ന്). മരുമകൾ: റീന. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.