തിരുവനന്തപുരം: റോഡുകളിൽ എ ഐ കാമറ നീരിക്ഷണം വഴിയുള്ള പിഴ അടുത്തമാസം അഞ്ച് മുതൽ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു.
അതേസമയം ഇരുചക്രവാഹനത്തിൽ കുട്ടിയുമായി സഞ്ചരിക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം വരുവരെ ഇളവുണ്ടാകും. 12 വയസിന് താഴെയുള്ള കുട്ടികളെ തൽക്കാലത്തേക്ക് പിഴയിൽ നിന്നൊഴിവാക്കും. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ രണ്ടു പേർക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.