ലോക്ക്ഡൗണ്‍ വിലക്കിനെ നോക്കുകുത്തിയാക്കി ചങ്ങനാശ്ശേരി പായിപ്പാട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍.
ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. എങ്കിലും നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നതായിരുന്നു ഇവരുടെ മുഖ്യാവശ്യം.
ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും പൊലീസ് മേധാവി ജി. ജയ്ദേവും സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ച ശേഷം ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറാകുകയായിരുന്നു.
താമസവും ഭക്ഷണസൗകര്യങ്ങളും ജില്ലാ ഭരണകൂടം ഉറപ്പുനല്‍കി. തൊഴിലാളികള്‍ക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തൊഴിലാളികള പിരിച്ചു വിടാന്‍ പൊലീസ് ലാത്തി വീശി. ഇവിടെ പൊലീസ് കാവല്‍ തുടരും.
ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു.
ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്കു പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
യാത്രാമാര്‍ഗം ഒരുക്കിയാല്‍ അവരെ അയയ്ക്കാന്‍ തയാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പക്ഷെ കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.