കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിൽ ഫാക്ടറി കെട്ടിടത്തിന്റെ ഒരു വശം തകർന്ന് 10 ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്ക്.
നവൽപരസി വെസ്റ്റിലെ കജാരിയ ടൈൽസ് ഇൻഡസ്ട്രിയുടെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണാണ് അവർക്ക് പരിക്കേറ്റതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) രേഷം ബൊഹാര പറഞ്ഞു.
കെട്ടിടത്തിൽ ക്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ എല്ലാ തൊഴിലാളികളെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇന്ത്യക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.