മുംബൈ:പരമ്പരാഗതമായ ടെസ്റ്റ് ക്രിക്കറ്റ് ചുരുങ്ങിച്ചുരുങ്ങി ട്വന്റി20 ആയപ്പോഴേക്കും ആരാധകരുടെ എണ്ണത്തില്‍ വന്‍ കുതി്ച്ചാചാട്ടമാണുണ്ടായത്. പരമ്പരാഗത ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ മാറ്റം അത്ര പിടിച്ചില്ലെങ്കിലും, സമയംകൊല്ലിയെന്ന് ക്രിക്കറ്റിനെ വിമര്‍ശിച്ചുവന്നവര്‍ക്ക് ട്വന്റി20 ക്രിക്കറ്റ് സമ്മാനിച്ച ആശ്വാസം ചെറുതല്ല. ചുരുങ്ങിച്ചുരുങ്ങി 20 ഓവറിലെത്തിയ ക്രിക്കറ്റ് അവിടെനിന്നും വീണ്ടും ചുരുങ്ങി 10 ഓവറിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഔദ്യോഗിക ക്രിക്കറ്റ് സംഘടനകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റല്ലെങ്കിലും ഇതില്‍ പങ്കെടുക്കാനെത്തുന്നത് സമകാലീന ക്രിക്കറ്റിലെ മഹാരഥന്‍മാരാണ്.
യുഎഇയിലെ ഒരു സ്വകാര്യ കമ്പനി നേതൃത്വം നല്‍കുന്ന ഈ ‘ടെന്‍-10’ ലീഗിനെത്തുന്നവരില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍, വീരേന്ദര്‍ സേവാഗ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വമ്പന്‍മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും ലീഗില്‍ പങ്കെടുക്കുമത്രേ. രാജ്യാന്തര ക്രിക്കറ്റ് രംഗത്തേക്ക് പിച്ചവയ്ക്കുന്ന യുഎഇ ക്രിക്കറ്റ് ബോര്‍ഡിന്റെ ആശീര്‍വാദവും പരമ്പരയ്ക്കുണ്ടെന്നാണ് വിവരം.
ഇതിന്റെ ഉദ്ഘാടന സീസണ്‍ നാലു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രാഥമിക സൂചന. ഡിസംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 24ന് അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റ് പദ്ധതിയിട്ടിരിക്കുന്നത്. മുന്‍പ് പറഞ്ഞവര്‍ ഉള്‍പ്പെടെ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ഇരുപതോളം താരങ്ങള്‍ ടൂര്‍ണമെന്റിന് എത്തുമെന്നാണ് വിവരം.