സർഗോഡ്: കൊറോണ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനാല്‍ പൊതുസമൂഹത്തിന്റെ കൊറോണ ഭീതിയെ പ്രതിരോധിക്കാന്‍ മാനസികാരോഗ്യം ആവശ്യമാണ്.
കൊറോണ രോഗവ്യാപനത്തിനെക്കുറിച്ചു തെറ്റായ ധാരണകളും അമിതഭീതിയും പൊതുസമൂഹത്തിന്റെ മനസികാരോഗ്യത്തെ ബാധിക്കുന്നതായി മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി കൊറോണ കണ്ട്രോള് സെല്ലില്‍ കൊറോണ ഭീതിയില്‍ കൗണ്‍സലിംഗിനും നിര്‍ദേശങ്ങള്‍ക്കും ഓരോ ദിവസവും വിളിക്കുന്ന ആളുകളുടെ എണ്ണം കൂടി വരുന്നു.
കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പനി വൈറല്‍ പനി മാത്രമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്നും പരിപൂര്‍ണ വിശ്രമവും എടുത്താല്‍ ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ.
രോഗബാധിതരുമായി നേരിട്ട് ഇടപെടാതിരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും വീടുകളില്‍ തന്നെ കഴിഞ്ഞാല്‍ കൊറോണ വ്യാപനത്തിന് തടയിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാർ പറയുന്നു.
ഇത്തരം ഒരു അവസ്ഥ ആദ്യമായിട്ടായിരിക്കും എല്ലാവരും അഭിമുഖീകരിക്കുന്നത്. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ കുറച്ച് മാനസിക സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും സംഗീതം കേട്ടും മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കണമെന്ന് ഡോക്ടർമാരുടെ ഉപദേശിക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ വരുന്ന കോവിഡ്-19 നെ കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുന്ന പ്രവണത ഒഴിവാക്കണം. ശരിയായ വിവരങ്ങള്‍ അറിയുന്നതിനും സംശയദൂരീകരണത്തിനും ദിശയുടെ ടോള്‍ഫ്രീ നമ്പറായ 1056 നെ ബന്ധപ്പെടുക.
വീട്ടില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മുന്നില്‍ രോഗവ്യാപനത്തെ കുറിച്ച് ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യരുത്. ഇപ്പോഴത്തെ അവസ്ഥ താത്കാലിക പ്രതിസന്ധിമാത്രമാണെന്നും സമൂഹം ആരോഗ്യകരമായ അവസ്ഥയിലേക്ക് ഉടന്‍ നീങ്ങുമെന്ന ശുഭാപ്തിവിശ്വാസം കുട്ടികള്‍ക്ക് നല്കാന് മാതാപിക്കള്‍ക്ക് കഴിയണം.
നല്ല കരുതലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള മനസും ആത്മവിശ്വാസവും ഉണ്ടായാല്‍ ഇന്നത്തെ അവസ്ഥ തരണം ചെയ്തുപോകാന്‍ കഴിയും.
മാനസികസമ്മര്‍ദത്തെ അതിജീവിക്കാനുള്ള വഴികള്‍
സിനിമ കാണുക, സംഗീതം കേള്‍ക്കുക.
ഇഷ്ടമുള്ള പുസ്തകം വായിക്കുക.
മനസില്‍ ഭയം ഉള്ളവര്‍ കൊറോണ രോഗസംബന്ധി യായ വാര്‍ത്തകള്‍ കൂടുതലായി കാണുന്നത് ഒഴിവാക്കുക.
നന്നായി ഉറങ്ങുക.
പ്രിയപ്പെട്ടവരോട് സംസാരിക്കുക.
വ്യായാമം ചെയ്യുക.