യുഎസ്: കാലിഫോർണിയ സ്വദേശിയായ തെരേസ മൂറിനു പ്രായം 103. എഴുന്നേൽക്കാനാവാതെ ഈ മുത്തശി കിടക്കയിൽ ഒരേ കിടപ്പായിരിക്കുമെന്നായിരിക്കും മിക്കവരും ആദ്യം ചിന്തിക്കുക.
എന്നാൽ, തെരേസ മൂർ അങ്ങനെയല്ലെന്നു മാത്രമല്ല, മുടങ്ങാതെ ജിമ്മിൽ പോകുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവർക്കു കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്നങ്ങളുമില്ല.
ചെറുപ്പക്കാരെപ്പോലും അമ്പരപ്പിക്കും വിധം ജിമ്മിൽ വർക്ക് ഔട്ടുകൾ നടത്തുന്ന ഈ മുത്തശിയുടെ വിവരങ്ങൾ ന്യൂയോർക്ക് പോസ്റ്റാണ് ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തത്. തെരേസ മൂർ ജനിച്ചത് ഇറ്റലിയിലാണ്.
1946ൽ അവര് ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കാനുള്ള അവസരം അവൾക്ക് നൽകി.
ചെറുപ്പം മുതൽതന്നെ വ്യായാമ കാര്യങ്ങളിൽ തെരേസ കൃത്യനിഷ്ഠ പുലർത്തിയിരുന്നു.ഇപ്പോൾ തന്റെ അമ്മയ്ക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടം ജിമ്മാണന്നാണ് തെരേസയുടെ മകൾ ഷീല മൂർ പറയുന്നത്.
ജിമ്മിൽ അമ്മയ്ക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്നും അവരുമായി സമയം ചെലവഴിക്കുമ്പോൾ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ഒരേസമയം അമ്മയ്ക്ക് കിട്ടുന്നുവെന്നുമാണ് ഷീലയുടെ അഭിപ്രായം.