തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള ഭയാനകമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സിദ്ദിപേട്ടയിലെ ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് റോഡിന്റെ എതിർവശത്തുകൂടി വരികയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇടിയുടെ ആഘാതം വീഡിയോയിൽ നിന്ന് വ്യക്തമായി കാണാം.
അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നെന്ന് ആളുകൾ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. റോഡിൽ തടയണ ഉണ്ടായിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ റോഡ് സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നും ഈ അപകടം ഓർമപ്പെടുത്തുന്നു.
A severe road accident occurred on the Rajiv highway near the outskirts of Kukunoorpally, Siddipet district. A car lost control, climbed the divider, and collided with an oncoming vehicle. Four people were severely injured in the accident and have been rushed to the hospital. pic.twitter.com/Sl80NYiLNz
— Night Owl 🦉 (@bodlapati_rao) February 26, 2024