ബാലസോർ: ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്ത സ്ഥലത്തെ കാഴ്ചകൾ ഭീകരമായിരുന്നു. ചിതറിത്തെറിച്ച മനുഷ്യശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ചുറ്റും.
അപകടമുണ്ടായപ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ഉറക്കം തെളിഞ്ഞപ്പോൾ പത്ത് -പതിനഞ്ച് പേർ തനിക്കു മുകളിൽ വീണു കിടപ്പുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട ഒരാൾ പറഞ്ഞു.
കോച്ചിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അപകടത്തിൽപ്പട്ടവരുടെ കൈകാലുകൾ ചിതറിക്കിടക്കുന്നതു കണ്ടെന്നും അയാൾ പറഞ്ഞു. അപകടം നടന്നശേഷം നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
വ്യോമസേനയും എന്ഡിആര്എഫും ഡോക്ടര്മാരുമടങ്ങുന്ന വന്സംഘം പീന്നീടെത്തി. കോച്ചുകള് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്.
റിസര്വ് ചെയ്ത യാത്രക്കാരും ജനറല് കോച്ചുകളില് യാത്രചെയ്യുന്നവരുമടക്കം നൂറുകണക്കിനു യാത്രക്കാ രാണ് ഇരു ട്രെയിനുകളിലുമായുണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ ബംഗളുരുവിൽനിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവേ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം.
ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്.ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ ഇന്ന് യാതൊരുവിധ ആഘോഷപരിപാടികളും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
43 ട്രെയിനുകള് റദ്ദാക്കി; 38 ട്രെയിനുകള് വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ബാലസോര് ട്രെയിന് അപകടത്തെത്തുടർന്ന് 43 ട്രെയിനുകള് റദ്ദാക്കിയതായി റെയിൽവേ. 38 ട്രെയിനുകള് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള ഒരു ട്രെയിനും റദ്ദാക്കിയതിൽപ്പെടുന്നു. ഒരു ട്രെയിൻ വഴിതിരിച്ചുവിട്ടു. ഇന്നു വൈകിട്ട് 4.55 നു പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് ആണ് (22641) റദ്ദാക്കിയത്.
വൈകിട്ട് 5.20ന് പുറപ്പെടേണ്ട കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് (22503) ആണ് വഴി തിരിച്ചുവിടുന്നത്. ആന്ധ്രയിലെ വിജയനഗരത്തിനും ഖരഗ്പുറിനും ഇടയിലാണ് റൂട്ട് മാറ്റുന്നത്.
റദ്ദാക്കിയ പ്രധാനപ്പെട്ട ട്രെയിനുകൾ
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12837-ഹൗറ-പുരി എക്സ്പ്രസ്
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയിൽ
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 02837 സന്ത്രാഗച്ചി-പുരി
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12509 എസ്എംവിടി ബംഗളൂരു-ഗുവാഹത്തി
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12073 ഹൗറ-ഭുവനേശ്വർ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര തുടങ്ങേണ്ടിയിരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്. .