കേരളത്തില്‍ തീവ്രവാദം അതിവേഗം ശക്തിപ്രാപിക്കുന്നു, ഓണ്‍ലൈന്‍ വഴി തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത് ബുദ്ധിജീവികളും, ശ്രീലങ്ക കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അധികസമയമില്ല, കേരളം ദക്ഷിണേന്ത്യയിലെ കാഷ്മീരാകുമോ?

 ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിയിലായവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തെ ഞെട്ടിക്കുന്നത്. കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ചില കേന്ദ്രങ്ങളില്‍ വലിയ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന മുന്നറിയിപ്പാണ് റിയാസ് അബൂബക്കര്‍ എന്നയാളില്‍ നിന്ന് ലഭിച്ചത്.

ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ മുഖ്യ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമുമായി റിയാസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ലങ്ക കഴിഞ്ഞാല്‍ അടുത്തലക്ഷ്യമായി കണ്ടിരുന്നത് കേരളത്തെയാണ്. വ്യവസായിക തലസ്ഥാനമായ കൊച്ചിയില്‍ സ്‌ഫോടനം നടത്താന്‍ എളുപ്പമാണെന്നതും അതുവഴി അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കാമെന്നും തീവ്രവാദികള്‍ കരുതി.

തീവ്രവാദം കേരളത്തില്‍ തഴച്ചു വളരുന്നെന്ന റിപ്പോര്‍ട്ടുകള്‍ അടിക്കടി പുറത്തുവരുമ്പോഴും കേരള പോലീസ് ഉറക്കത്തിലാണ്. ന്യൂനപക്ഷ വേട്ടയെന്ന ആരോപണം കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ശുഷ്‌കാന്തിയില്ല. കണ്ണൂര്‍, കാസര്‍ഗോഡ്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ചില പ്രമുഖരായ ആളുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് അസ്വഭാവിക നീക്കങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ എന്‍ഐഎ ഇവിടെ നിന്നും ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി തീവ്രവാദം വളര്‍ത്തുന്നവരും അതിലേക്ക് യുവാക്കളെയും പെണ്‍കുട്ടികളെയും ആകര്‍ഷിക്കുന്നവരും സജീവമാണ്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ അനുയോജ്യരായവരെ കണ്ടെത്തുകയാണ് തീവ്ര ആശയക്കാരുടെ ലക്ഷ്യം.

Related posts