വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ശല്യം കുറയ്ക്കാന്‍ ഇന്ത്യ നടത്തിയ പരീക്ഷണം ബംഗ്ലാദേശും അനുകരിക്കുന്നു. രാജ്യത്തെ തീവ്രവാദികളെ നേര്വഴിക്കുകൊണ്ടുവരാനാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുതിയ ഓഫര്‍ കൊണ്ടുവന്നത്. സാധാരണ ജീവിതത്തിലേക്ക് വരുന്നവര്‍ക്ക് ബംഗ്ലാദേശിന്റെ ഒദ്യോഗിക കറന്‍സി 10 ലക്ഷം ടാക്കയാണ് (8.6ലക്ഷം രൂപ)പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശ് ദ്രുതകര്‍മ്മ ബറ്റാലിയന് ഡയറക്ടര്‍ ജനറല്‍ ബേനസീര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തീവ്രവാദികളെ കുറിച്ചു അവരുടെ സങ്കേതങ്ങളെക്കുറിച്ചും വിവരം നല്കുന്നവര്ക്കും അഞ്ച് ലക്ഷം വരെ പാരിതോഷികം ലഭിക്കും. കൂടാതെ ഇവരുടെ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും.
ബംഗ്ലാദേശില്‍ അടുത്തിടെ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ധാക്കയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ആക്രമണത്തിനു ശേഷം ഡോനട്ടിലും ബോഗ്രയിലും തീവ്രവാദ സംഘങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യുടേയും അമേരിക്കയുടേയും സ,ഹകരണ തേടിയതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ് തീവ്രവാദികള്‍ നിരന്തരം ആക്രമണം നടത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ രാജ്യാന്തര തലത്തില്‍ ഇടിച്ചിരുന്നു.