എത്തിയത് ഭീകരരോ? ഗു​ജ​റാ​ത്ത് തീരത്തു പാ​ക് ബോ​ട്ടു​ക​ൾ ; മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​നി​ല്‍നി​ന്നു​ള്ള 11 മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി. ഭു​ജി​ന് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ ഹ​രാ​മി​ന​ല്ല​യി​ല്‍ പ​ട്രോ​ളിം​ഗി​ന് ഇ​ട​യി​ലാ​ണ് ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

തീരത്ത് അടുപ്പിച്ച നിലയിലായിരുന്നു ബോട്ടുകൾ. ഈ ബോട്ടുകളിൽ എത്തിയവർ ആരെന്നതിൽ യാതൊരു സൂചനകളുമില്ല.

യഥാർഥ്യ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ മത്സ്യത്തൊഴിലാളികൾ എന്ന ഭാവേന ഭീകരർ കടന്നു കയറിയതാണോ എന്നതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്.

മത്സ്യത്തൊഴിലാകളികൾ ആയിരുന്നെങ്കിൽ അവർ ബോട്ട് ഉപേക്ഷിച്ച് എവിടേക്കു പോയി എന്നതാണ് ഉയരുന്ന ചോദ്യം. ബോ​ട്ടി​ലെ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​മാ​ന്‍​ഡോ​ക​ളെ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ക​മാ​ന്‍​ഡോ​ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment