ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ഗുജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും സൈനി അറിയിച്ചു. നേരത്തെ, ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്നെന്നും ഇന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അതിര്‍ത്തികളില്‍ പാക്കിസ്ഥാൻ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ജമ്മു കാഷ്മീർ, രാജസ്ഥാന് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കുകയും എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.