ലോകത്ത് നിരവധി ഭീകര സംഘടനകള്‍ ഉണ്ടെങ്കിലും ഇമ്മാതിരി ഒരെണ്ണം വേറെ കാണില്ല. കാരണം ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് സെക്‌സ് നിഷിദ്ധമാണ്. ഇറാനെതിരേ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയാണ് മുജാഹിദിന്‍ ഇ ഖല്‍ക്. അല്‍ബേനിയ കേന്ദ്രമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സംഘടനയില്‍ നിന്ന് നിരവധി യുവാക്കളാണ് കൊഴിഞ്ഞു പോകുന്നത്
കര്‍ശന നിബന്ധനകളാണ് പലരും സംഘടന വിട്ടുപോകാന്‍ കാരണമായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബവുമായി യാതൊരു ആശയവിനിമയവും പുലര്‍ത്താന്‍ പാടില്ല, ബ്രഹ്മചര്യം പാലിക്കണം എന്നിങ്ങനെ പല കര്‍ശന നിര്‍ദേശങ്ങളാണ് സംഘടയ്ക്കുള്ളത്. എന്നാല്‍ സംഘടന വിട്ടവര്‍ക്ക് ഇറാനിലേക്ക് മടങ്ങാനാകാതെയും പഴയ ജീവിതത്തിലേക്ക് മടങ്ങാനാകാതെയും പ്രതിസന്ധിയിലാണ്. ഐഎസ് മുതലായ ഭീകര സംഘടനകള്‍ സെക്‌സിനുള്ള അവസരമൊരുക്കി യുവാക്കളെ ആകര്‍ഷിക്കുമ്പോഴാണ് ഈ ഭീകര സംഘടന സെക്‌സ് വിലക്കുന്നത് എന്നതാണ് കൗതുകം.
”37 വര്‍ഷമായി എന്റെ ഭാര്യയോടും മകനോടും സംസാരിച്ചിരുന്നില്ല. ഞാന്‍ മരിച്ചെന്ന് അവര്‍ കരുതി. പക്ഷേ ഞാനവരോട് പറഞ്ഞു, ഞാന്‍ ജീവിച്ചിരിക്കുന്നുണ്ട്, അല്‍ബേനിയയിലുണ്ട്. അവര്‍ക്ക് കരയാനേ കഴിഞ്ഞുള്ളൂ” സംഘടനാംഗമായിരുന്ന ഘോലം മിര്‍സായ് പറഞ്ഞു. രണ്ട് വര്‍ഷമായി എംഇകെ വിട്ട ഇയാള്‍ തിറാനില്‍ ദുരിതജീവിതം നയിക്കുകയാണ്.സൈനിക സ്വഭാവമുള്ള ക്യാംപില്‍ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്ന് അറുപതുകാരനായ മിര്‍സായ് പറയുന്നു. മരിക്കുന്നതിന് മുന്‍പ് കുടുംബത്തെ കാണണമെന്ന് ആഗ്രഹമാണ് ക്യാംപില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിര്‍സായ് ബിബിസിയോട് പ്രതികരിച്ചു. മുന്‍ മുജാഹിദീന്‍ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതില്‍ നിയന്ത്രണം വന്നതോടെയാണ് യുവാക്കള്‍ സംഘടന വിട്ടതെന്ന് മിര്‍സായ് പറയുന്നു. വീടുകളിലേക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു.
2017 ഓടെ മുജാഹിദീന്‍ അല്‍ബേനിയയില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എന്നാല്‍ സൈനിക ക്യാമ്പ് പോലെയായിരുന്നു ഈ സ്ഥലം പ്രവര്‍ത്തിച്ചത്. ലൈംഗിക ചിന്തകള്‍ ഉണ്ടായാല്‍ പോലും അത് ബുക്കില്‍ എഴുതിവെക്കണമായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍വച്ച് ഡയറി പരസ്യമായി വായിക്കുകയും വേണമായിരുന്നു.
വിവാഹങ്ങള്‍, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തിയതാണ് സംഘടന തിരിച്ചടികള്‍ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകള്‍. കൂട്ടമായി വിവാഹ മോചനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സ്വപ്നം കണ്ടാല്‍പോലും അത് നോട്ടുബുക്കില്‍ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങള്‍ കര്‍ശനമാക്കി. ഇതൊക്കെ മൂലമാണ് യുവാക്കള്‍ സംഘടനയില്‍ നിന്ന് കൊഴിഞ്ഞു പോകാന്‍ കാരണം.