ജമ്മു കശ്മീരിലെ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്നു.
പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശര്‍മ എന്നയാളാണ് കൊല്ലപ്പെട്ടത്.
രാവിലെ പ്രദേശത്തെ ചന്തയിലേക്ക് പോകുന്നതിനിടയിലാണ് സഞ്ജയ് ശര്‍മയ്ക്ക് ഭീകരരുടെ വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു സഞ്ജയ് ശര്‍മ.
പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പ്രദേശത്ത് സുരക്ഷയ്ക്കായി സായുധ സേനയെ വിന്യസിച്ചതായും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അനുശോചിച്ചു.