കോയമ്പത്തൂര്‍: ലഷ്കർ ഇ തൊയ്ബ ഭീകരർ നുഴഞ്ഞുകയറിയതായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അതീവ ജാഗ്രതാ നിർദേശം. മലയാളിയടക്കം ആറ് ലഷ്കർ ഭീകരർ ശ്രീലങ്കവഴി തമിഴ്നാട്ടിലെത്തിയതായാണ് വിവരം.
തൃശൂർ സ്വദേശിയാണ് ഭീകരസംഘത്തിലെ മലയാളി. മറ്റുള്ളവർ പാക്കിസ്ഥാൻകാരാണ്. ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം കോയമ്പത്തൂർ സിറ്റിപോലീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി.
രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്റ്റേഷന് വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനായാണ് നടക്കുന്നത്.
പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ എട്ട് ജില്ലകളിലായി ഏഴായിരം പോലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്ന് ജില്ലകൾ ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പോലീസുകാരെയും വിന്യസിച്ചു.
തൃശൂര്‍ സ്വദേശിയുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത്. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.