ഇസ്ലാമാബാദ്: ഇന്ത്യയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തയാറാകണമെന്ന് പാക്കിസ്ഥാൻ. ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പാക്കാനാവില്ലെന്നും സുരക്ഷാ പ്രശ്നങ്ങൾ ഏറെയുള്ള നാടാണ് ഇന്ത്യയെന്നും ചൂണ്ടിക്കാട്ടിയാണ് പാക്ക് ആരാധകർ ഈ ആവശ്യം മുന്നോട്ട് വച്ചത്.
കഴിഞ്ഞ ദിവസം, ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരം വിജയിച്ചതിനു ശേഷം മടങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ബസിനു നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവം മുൻ നിർത്തിയാണ് പാക് ആരാധകർ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിലെ സോഷ്യയിൽ മീഡയയിൽ ഇതു സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം, പാക് ആരാധകരുടെ ഈ ആവശ്യം ഐസിസി ഇതുവരെ കണ്ടതായി നടിച്ചിട്ടില്ല.