ടെസ്‌ലയുടെ അത്യാധുനീക വൈദ്യുത കാര്‍ 2023ല്‍ വിപണിയിലെത്തും. 25,000 ഡോളര്‍ വിലയുള്ള കാര്‍ 2023ല്‍ എത്തുമെന്ന് പ്രഖ്യാപിച്ചത് സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്.
സ്റ്റീയറിങ് വീല്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങളില്ലാതെയാവും 25,000 ഡോളര്‍(ഏകദേശം 18.25 ലക്ഷം രൂപ) വിലമതിക്കുന്ന കാറിന്റെ വരവെന്നും അദ്ദേഹം കമ്പനി ജീവനക്കാരുമായുള്ള സംവാദത്തില്‍ സൂചിപ്പിച്ചു.
ബാറ്ററി സെല്‍, ബാറ്ററി നിര്‍മാണ മേഖലകളില്‍ കമ്പനി സ്വായത്തമാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളാവും ഈ കാറിന്റെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകെയന്നും മസ്‌ക് വെളിപ്പെടുത്തി.
പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ ബാറ്ററിയുടെ വില പകുതിയോളമായി കുറയ്ക്കനാവുമെന്നാണു ടെസ്‌ലയുടെ പ്രതീക്ഷ.
ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന ഈ വൈദ്യുത കാറിന്റെ നിര്‍മാണത്തിനു വേദിയാവുക ഷാങ്ഹായിലെ ഗിഗാ ഫാക്ടറിയാവും. വിവിധ ലോക വിപണികളിലേക്കു ചൈനയില്‍ നിന്ന് ഈ വൈദ്യുത ഹാച്ച്ബാക്ക് കയറ്റുമതി ചെയ്യാനാണു ടെസ്‌ലയുടെ പദ്ധതി.