2003 – 2004 കാലഘട്ടിത്തിൽ ചെറിയ പ്രായമാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ ചിന്തിക്കുന്നതും അന്നു ഞങ്ങൾ ചിന്തിക്കുന്നതും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അന്നു നമ്മൾ ലിബറലായിരുന്നില്ല, പേരന്റ്സ് എന്താണോ പറയുന്നത് അതു നമ്മുടെ നല്ലതിനു വേണ്ടിയാണെന്നു കരുതിയാണു നമ്മൾ ജീവിച്ചത്.
കരിയറിലാണെങ്കിലും പേരന്റ്സിനു വലിയ പങ്കുണ്ട്. അവരുടെ യെസ് കിട്ടാതെ നമുക്കു മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല. അവർക്ക് എന്താണു വേണ്ടതെന്നും എന്താണു വേണ്ടാത്തതെന്നും കൃത്യമായി അറിയാം.
അന്നു ഞാൻ സിനിമയിൽ വന്നാൽ എന്റെ കുടുംബ ജീവിതം എങ്ങനെയാകുമെന്ന് അമ്മയ്ക്കൊക്കെ ചിന്തയുണ്ടായിരുന്നു.
ആ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോൾ അതാണ് ആദ്യത്തേതും അവസാനത്തേതു സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്. -ടെസ ജോസഫ്