പട്ടാളം എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ എന്റെ അമ്മ അധികം പിന്തുണച്ചില്ല. സിനിമാ ലോകത്തെക്കുറിച്ച് വലിയ അറിവില്ലാത്തതു കൊണ്ടുള്ള തെറ്റിദ്ധാരണകള്‍ ഒരുപാടായിരുന്നു. പെട്ടെന്ന് കല്യാണം കഴിപ്പിക്കണം എന്നായിരുന്നു അമ്മയ്ക്ക്. സിനിമയിലെത്തിയാല്‍ നല്ല ആലോചനകള്‍ വരില്ല. കല്യാണം നടക്കില്ല എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു.
അതുകൊണ്ട് തേടിയെത്തിയ അവസരങ്ങള്‍ വേണ്ടെന്ന് വച്ചു. ഉടനെ വിവാഹവും നടന്നു. ഭര്‍ത്താവ് അനില്‍ ജോസഫ്. പിന്നീട് കുടുംബത്തിനായി സമയം മാറ്റി വച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോള്‍ അവസരങ്ങള്‍ കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ടി. ഒരിക്കല്‍ മാറി നിന്നാല്‍ ആ സ്ഥാനത്തേക്ക് വരാന്‍ ഒരുപാട് അഭിനേതാക്കളുണ്ട്.
ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്കി. ഞാനിവിടെയുണ്ടെന്ന് അറിയിച്ചു. സിനിമയുമായി ബന്ധമുള്ളവരുമായുള്ള സൗഹൃദത്തിന്റെ പേരിലും അവസരങ്ങള്‍ ലഭിക്കാറുണ്ട്. സുഹൃത്തുക്കള്‍ പറയാറുണ്ട്. നിനക്ക് ഒരുപാട് സംവിധായകരെ പരിചയമില്ലേ. ഇടയ്ക്ക് അവര്‍ക്ക് മെസേജ് അയക്കൂ എന്ന്. പക്ഷെ സൗഹൃദത്തിന്റെ പേരില്‍ അവസരം ചോദിക്കുന്നതിനോട് എനിക്കു താത്പര്യമില്ല. -ടെസ