പറവൂർ: യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയിൽ കണ്ടെത്തി. ഗോതുരുത്ത് തെക്കേത്തുരുത്ത് മതിരപ്പിള്ളി അഗസ്റ്റിന്റെ ഭാര്യ ടെസി (24)യുടെ മൃതദേഹമാണ് ഇന്നു പുലർച്ചെ പുഴയിൽ കണ്ടെത്തിയത്.ടെസിയുടെ കുട്ടിക്ക് രണ്ടരമാസം പ്രായമേ ആയിട്ടുള്ളൂ.
ഒരാഴ്ച മുൻപായിരുന്നു കുഞ്ഞിന്റെ മാമോദീസ. ഇക്കാര്യം ടെസിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പ്രസവം കഴിഞ്ഞപ്പോഴും ആശുപത്രിയിൽ നിന്ന് ടെസിയെ വീട്ടിലേക്ക് പോകുവാൻ അനുവദിച്ചിരുന്നില്ലെന്നും ടെസിയുടെ ബന്ധുക്കൾ ആരോപിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ആർഡിഒ എത്തിയശേഷമേ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോലീസ് സർജനെക്കൊണ്ട് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുകയുള്ളൂ.