കാസർഗോഡ്: അഞ്ചുലക്ഷത്തോളം പാഠപുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ള ജില്ലാ പാഠപുസ്തക ഡിപ്പോ ചോർച്ചാഭീഷണിയിൽ. മഴയെത്തും മുന്പ് പുതിയ പ്ലാസ്റ്റിക്ക് ഷീറ്റെങ്കിലും മേൽക്കൂരയിൽ സ്ഥാപിച്ചില്ലെങ്കിൽ പാഠപുസ്തകങ്ങൾ മഴവെള്ളം കുതിർന്ന് നശിക്കും.
കാസർഗോഡ് ജിഎച്ച്എസ്എസിന്റെ പഴയ കെട്ടിടത്തിലാണ് വർഷങ്ങളായി പാഠപുസ്തക ഡിപ്പോ പ്രവർത്തിക്കുന്നത്. എട്ടു മുതൽ പത്തുവരെ ക്ലാസുകളിലേയ്ക്ക് വിതരണം ചെയ്യാനുള്ള അഞ്ചുലക്ഷം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ചോർന്നൊലിക്കുന്ന നിലയിലാണ് ഇതിന്റെ മേൽക്കൂരയുള്ളത്.
ചെറിയ തോതിലുള്ള മഴ ലഭിച്ചപ്പോൾ തന്നെ കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പഴകിദ്രവിച്ച ടാർപോളിൻ കൊണ്ടാണ് മേൽക്കൂര താത്കാലികമായി മറച്ചിട്ടുള്ളത്. എന്നാൽ ശക്തമായൊരു മഴ പെയ്താൽ കെട്ടിടം പൂർണമായും ചോർന്നൊലിക്കുമെന്നുറപ്പാണ്. ോ