തൃപ്രയാർ: പൊതുവിദ്യഭ്യാസം മെച്ചപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃപ്രയാർ ടി.എസ്.ജി.എ .അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ കെപിഎസ്ടിഎ തൃശൂർ റവന്യൂ ജില്ലാ സമ്മേളനം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വർഷാവസാന പരീക്ഷ അടുക്കാറായിട്ടു പോലും പാഠപുസ്തകവിതരണം ഇത് വരെയും പൂർത്തിയായിട്ടില്ലന്നൊ ണ് അറിയാൻ കഴിഞ്ഞത്. ഇത്തരത്തിൽ തികഞ്ഞ പരാജയമായ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തെ എങ്ങനെയാണ് ശക്തിപ്പെടുത്തുക, ഉമ്മൻ ചാണ്ടി ചോദിച്ചു.
പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നുവെന്ന് വെറുതെ പ്രഖ്യാപനങ്ങൾ നടത്തിയാൽ പോരെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രണ്ട് വർഷത്തെ അധ്യാപക നിയമനങ്ങൾക്ക് സർക്കാർ ഇത് വരെയും അംഗീകാരം നല്കിയിട്ടില്ല. ഇത് മൂലം ഈ വിഭാഗം അധ്യാപകരുടെ ജീവിതം ദുരിതത്തിലായി. ഇപ്പോഴും അംഗീകാരം നല്കുന്നതിൽ അവ്യക്തതയിലാണ് എൽഡിഎഫ് സർക്കാരെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
പൊതു വിദ്യാഭ്യാസത്തെ ശാക്തീകരിക്കാൻ സർക്കാർ അനാസ്ഥ കാണിക്കുകയാണ്.പൊതു വിദ്യാഭ്യാസെത്ത ശക്തിപ്പെടുത്തണം അധ്യാപക പാക്കേജ് കൊണ്ടുവന്നത് യുഡിഎഫ് സർക്കാരാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡണ്ട് സി.എസ്.അബ്ദുൾ ഹഖ് അധ്യക്ഷനായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ,സി.എൻ.വിജയകുമാർ, പി.യു.വിൽസൻ, എ.എസ്.രവീന്ദ്രൻ, ടി.എ.ഷാഹിദ എന്നിവർ പ്രസംഗിച്ചു. എ.എം.ജെയ്സണ് സ്വാഗതവും എ.എൻ.ജി.ജെയ്ക്കോ നന്ദിയും പറഞ്ഞു.നേരത്തെ ജില്ലാ പ്രസിഡന്റ് സി.എസ്.അബ്ദുൾ ഹഖ് പതാക ഉയർത്തി